ഗവർണർ കേന്ദ്ര ഏജന്‍റിനെപ്പോലെ പെരുമാറുന്നു; മറുപടിയുമായി മുഖ്യമന്ത്രി 

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്ഭവൻ വാർത്താസമ്മേളനം രാജ്യത്ത് അസാധാരണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ-ഗവർണർ ആശയവിനിമയത്തിന് ഒരു നിയത മാർഗമുണ്ട്. അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ അറിയിക്കാം. പകരം ഗവർണർ പരസ്യ നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭയുടെ തീരുമാനത്തിന് അനുസൃതമായി ഗവർണർ പ്രവർത്തിക്കണമെന്ന് ഭരണഘടനയിൽ പറയുന്നു. ഷംസെർ സിംഗ് കേസിലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മന്ത്രിസഭയുടെ തീരുമാനം തള്ളിക്കളയാൻ ഗവർണർക്ക് അധികാരമില്ലെന്ന് കോടതി വിധിച്ചിരുന്നു. സജീവ രാഷ്ട്രീയത്തിൽ ഇടപെടാത്ത ആളായിരിക്കണം ഗവർണർ എന്ന് സർക്കാരിയ കമ്മിഷനും പറയുന്നു. പലയിടത്തും ഗവർണർ ഒരു കേന്ദ്ര ഏജന്‍റിനെ പോലെയാണ് പെരുമാറുന്നത്. വാർത്താസമ്മേളനത്തിൽ അദ്ദേഹം ആർഎസ്എസിനെയാണ് പുകഴ്ത്തിയത്. ആർ.എസ്.എസിന് സ്നേഹം വാരിക്കോരി നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

K editor

Read Previous

മുംബൈയില്‍ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി ബിഗ്ബി

Read Next

രാജസ്ഥാൻ നിയമസഭയിലേക്ക് ബിജെപി എംഎൽഎ കൊണ്ടുവന്ന പശു ഓടിപ്പോയി