സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടിയിൽ ഗവർണർ പങ്കെടുക്കില്ല

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനുള്ള സർക്കാരിന്റെ ക്ഷണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിരസിച്ചു. ലഹരി വിരുദ്ധ പരിപാടിയുടെ ഉത്ഘാടനത്തിന് താൻ പങ്കെടുക്കില്ലെന്ന് ക്ഷണിക്കാനെത്തിയ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിനെയും ചീഫ് സെക്രട്ടറിയെയും ഗവർണർ അറിയിച്ചു. ഓണം വാരാഘോഷ പരിപാടിയിൽ ക്ഷണിക്കാത്തതിലും ഗവർണർ അതൃപ്തി പ്രകടിപ്പിച്ചു. ഒക്ടോബർ രണ്ടിനാണ് ലഹരി വിരുദ്ധ യോദ്ധാവ് പരിപാടി.

Read Previous

മഞ്ചേശ്വരത്ത് വീണ്ടും കുഴല്‍പ്പണ വേട്ട ; 3 ആഴ്‍ച്ചക്കിടെ പിടികൂടിയത് ഒരു കോടിയുടെ കുഴല്‍പ്പണം

Read Next

മുംബൈയില്‍ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി ബിഗ്ബി