ദളിത് കോൺ. നേതാവിന്റെ ഒറ്റയാൾ പ്രകടനം സംഘടനയിൽ മുറുമുറുപ്പ്

കാഞ്ഞങ്ങാട്: ഉത്തർപ്രദേശിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത്
കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി
കെ.പി.മോഹനൻ കാഞ്ഞങ്ങാട്ട് നടത്തിയ പ്രതിഷേധ യോഗത്തിൽ നിന്ന് ഒരു വിഭാഗം
കോൺ.പ്രവർത്തകർ വിട്ടു നിന്നു.


ദളിത് കോൺഗ്രസ് ജില്ലാ കമ്മിററിയുടെ അനുവദാമില്ലാതെ കഴിഞ്ഞ ദിവസം
കാഞ്ഞങ്ങാട്ട് നടന്ന സമരത്തിൽ നിന്നാണ് ഒരു വിഭാഗം ദളിത് കോൺഗ്രസ്
നേതാക്കൾ വിട്ടു നിന്നത്. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി.
രാമചന്ദ്രൻ പോലുമറിയാതെ യാണ് കെ. പി. മോഹനൻ കാഞ്ഞങ്ങാട്ട് ഒറ്റയാൾ സമരം
നടത്തിയതെന്നാണ് ആരോപണം.


തിങ്കളാഴ്ച രാവിലെയാണ് കെ.പി.മോഹനൻ സമരത്തെക്കുറിച്ച് ദളിത് കോൺഗ്രസ്
ജില്ലാ പ്രസിഡണ്ട് കരുവാച്ചേരിയിലെ പി. രാമചന്ദ്രനെ വിവരമറിയിച്ചത്.
രാമചന്ദ്രൻ ഈ വിവരം മറ്റ് ജില്ലാ ഭാരവാഹികളായ സജീവൻ മടിയവയൽ, കെ. ദിലീപ്
കുമാർ, സജീഷ് കൈതക്കാട്, സി.ജയപ്രകാശ്, സുധാകരൻ കൊട്ടറ, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.പത്മനാഭൻ എന്നിവരെ അറിയിച്ചു.


ജില്ലാ കമ്മിറ്റിയുടെ തീരുമാനമില്ലാതെ നടന്ന സമരത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് ജില്ലാ
പ്രസിഡണ്ടടക്കമുള്ള നേതാക്കൾ തീരുമാനമെടുത്ത വിവരം കെ.പി.മോഹനനെ
അറിയിച്ചിരുന്നു. ഡിസിസി പുഃനസംഘടനയിൽ ജില്ലാ സെക്രട്ടറി സ്ഥാനം
മോഹിച്ചാണ് കെ.പി.മോഹനൻ ഒറ്റയാൾ സമരം നടത്തിയതെന്ന് ദളിത് കോൺഗ്രസ്
ജില്ലാ ജോയിന്റ് സെക്രട്ടറി സജീവൻ മടിവയൽ ആരോപിച്ചു.


ഒക്ടോബർ 2ന് കാഞ്ഞങ്ങാട് മണ്ഡലം ദളിത് കോൺഗ്രസ് കമ്മിറ്റിയുടെ
സ്ഥാനമേൽക്കൽ ചടങ്ങും കെ.പി.മോഹനൻ ജില്ലാ പ്രസിഡണ്ട് പി.രാമചന്ദ്രനെ
അറിയിക്കാതെ നടത്തിയിരുന്നു. കെ.പി.മോഹനൻ മുൻകൈയെടുത്ത് നടത്തിയ
സ്ഥാനമേൽക്കൽ ചടങ്ങിൽ ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി.രാമചന്ദ്രന്റെ
അസാന്നിധ്യത്തിന് കാരണം മോഹനൻ വിവരമറിയിക്കാത്തതിനെത്തുടർന്നായിരുന്നു.
ജില്ലയിൽ എത്ര പട്ടിക വർഗ്ഗ കോളനികളുണ്ടെന്ന് പോലും അറിയാത്ത നേതാവാണ്
ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയെന്ന് ദളിത് കോൺഗ്രസിലെ ഒരു
വിഭാഗം ആരോപിച്ചു.

LatestDaily

Read Previous

ബേക്കൽ വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്ത കേസ് മംഗളൂരു പോലീസിന്

Read Next

യുവതി കോടതിയിൽ കാമുകനൊപ്പം പോയി