ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കണ്ണൂർ.സെൻട്രൽ ജയിലിലെ പാചകപ്പുരയിൽ നിന്ന് പച്ചക്കറി കൂമ്പാരത്തിൽ പരിശോധനക്കിടെ പാക്കറ്റുകളിലായി സൂക്ഷിച്ച രണ്ടേമുക്കാൽ കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ ടൗൺ പോലീസ് അന്വേഷണം ഊർജിതമാക്കി.
നിരീക്ഷണ ക്യാമറയിൽ നിന്ന് കാസർകോട് രജിസ്ട്രേഷനുള്ള പച്ചക്കറി കൊണ്ടുവന്ന ഗുഡ്സ് ഓട്ടോയെ തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹനത്തിൽ നിന്ന് ഡ്രൈവർ പുറത്തിറങ്ങാതെ ക്യാബിനിലിരുന്ന് ചുറ്റും നിരീക്ഷിക്കുന്ന ദൃശ്യം ല ഭിച്ചിട്ടുണ്ടെങ്കിലും ഡ്രൈവറെ തിരിച്ചറിയാൻ കഴിയുംവിധത്തിൽ ദൃശ്യം വ്യക്തമല്ല. സെപ്തംബർ 15-ന് ഉച്ചയ്ക്കാണ് പാചകപ്പുരയിലെപച്ചക്കറി കൂമ്പാരത്തിൽ നിന്ന് കഞ്ചാവ് ശേഖരം കണ്ടെത്തിയത്.
ജയിൽ പുള്ളികൾക്ക് കഞ്ചാവെത്തിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘമാണ് കഞ്ചാവ് കടത്തിന് പിന്നിലെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജയിൽ സൂപ്രണ്ട് ആർ. സാജന്റെ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്. സെൻട്രൽ ജയിലിൽ തടവുകാർക്ക് പുറത്ത് നിന്ന് വൻതോതിൽ കഞ്ചാവും ലഹരിയും എത്തിക്കുന്നത് ഇതിനകം വിവാദമായിട്ടുണ്ട്.