നാട്ടിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

പരപ്പ: നാട്ടിലിറങ്ങി പരാക്രമം കാണിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. ഇന്നലെ രാത്രി 11 മണിക്ക് ആല്‍ബിന്‍ ബാബു എന്നയാളുടെ വാഹനത്തിന് കുറുകെ ചാടിയ പന്നി പരാക്രമം കാണിക്കുകയും വാഹനത്തിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തിരുന്നു.

വിവരമറിഞ്ഞ് കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അഷറഫിന്റെ നിര്‍ദ്ദേശപ്രകാരം. മരുതോം ഫോറസ്‌ററ് ഓഫീസര്‍ ബി എസ് വിനോദ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജി എ ജിതിന്‍ എന്നിവരുടെ നേതൃത്വത്തില്‍ രവീന്ദ്രന്‍ എന്നയാളാണ് പന്നിയെ ചോയ്യംകോട്, പെരിങ്ങ എന്ന സഥലത്ത് വെടിവെച്ച് കൊന്നത്.

Read Previous

മടിക്കൈയിൽ സിപിഎം പ്രവർത്തകൻ വീട്ടിൽ ബിജെപി പതാക ഉയർത്തി

Read Next

പ്രതിദിന സമ്പാദ്യം 1,612 കോടി; അദാനിയുടെ ആസ്തിയിൽ ഇരട്ടിയിലധികം വർധന