ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡൽഹി: ഏഴ് വർഷത്തിനിടയിലെ ആദ്യ നഷ്ട്ടം റിപ്പോർട്ട് ചെയ്ത് എയർ ഇന്ത്യ എക്സ്പ്രസ്. 2021-22 സാമ്പത്തിക വർഷത്തിൽ കമ്പനി 72.33 കോടി രൂപയുടെ നഷ്ട്ടം രേഖപ്പെടുത്തി. കോവിഡ് ലോക്ക്ഡൗണുകൾ കാരണം സര്‍വീസുകള്‍ കുറഞ്ഞതാണ് കമ്പനിക്ക് തിരിച്ചടിയായത്.
ഈ കാലയളവിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ മൊത്തം വരുമാനം 3,522 കോടി രൂപയാണ്. കമ്പനിയുടെ മൊത്തം ചെലവ് 3,251 കോടി രൂപയാണ്. 2020-21 കാലയളവിൽ എയർ ഇന്ത്യ എക്സ്പ്രസ് 98.21 കോടി രൂപ അറ്റാദായം നേടിയിരുന്നു. നേരത്തെ 2014-15ലും കമ്പനി നഷ്ടത്തിലായിരുന്നു. അന്ന് മൊത്തം നഷ്ടം 61 കോടി രൂപയായിരുന്നു.
എയർ ഇന്ത്യയുടെ സബ്സിഡിയറി കമ്പനിയാണ് എയർ ഇന്ത്യ എക്സ്പ്രസ്. ഈ വർഷം ജനുവരിയിലാണ് ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തത്. 24 ബോയിംഗ് 737 വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. 2021-22 ൽ കമ്പനി 10,172 സർവീസുകൾ നടത്തി. എയർ ഇന്ത്യ എക്സ്പ്രസ് ഇന്ത്യയിൽ നിന്ന് 15 വിദേശ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. ദുബായ്, അബുദാബി, ഷാർജ, റാസ് അൽ ഖൈമ, അൽ ഐൻ, മസ്കറ്റ്, സലാല, ബഹ്റൈൻ, ജിദ്ദ, സിംഗപ്പൂർ, ക്വാലാലംപൂർ എന്നിവയാണ് ഈ നഗരങ്ങൾ.