സാങ്കേതിക സർവകലാശാല പ്രഥമ യൂണിയൻ ചെയർപേഴ്സനായി അനശ്വര എസ് സുനിൽ

തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ പ്രഥമ സർവകലാശാല യൂണിയന്‍റെ ചെയർപേഴ്സണായി അനശ്വര എസ് സുനിൽ തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ അനശ്വര വയനാട് ഗവണ്മെന്റ് എൻജിനീയറിംഗ് കോളേജിലെ നാലാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനിയാണ്.

യൂണിവേഴ്സിറ്റി ആസ്ഥാനത്ത് ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ കൗൺസിലിലെ തിരഞ്ഞെടുക്കപ്പെട്ട 42 പേരിൽ 28 പേർ വോട്ടു രേഖപ്പെടുത്തി.ഇതിൽ 25 വോട്ടു നേടിയാണ് അനശ്വര ചെയർപേഴ്സൺ ആയത്. ജനറൽ സെക്രട്ടറിയായി തൃശൂർ ഗവണ്മെന്റ് എൻജിനീയറിംഗ് കോളേജിലെ അഞ്ജന കെ. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

പാലക്കാട് എൻഎസ്എസ് എഞ്ചിനീയറിംഗ് കോളേജിലെ ആര്യ വിജയൻ എം.ടി, കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എബി ജോ ജോസ്, തൃശൂർ ഗവണ്മെന്‍റ് എഞ്ചിനീയറിംഗ് കോളേജിലെ ആൽബിൻ പി.കെ എന്നിവരെ വൈസ് ചെയർമാൻമാരായി തിരഞ്ഞെടുത്തു. മൂന്നുപേരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജോയിന്റ് സെക്രെട്ടറിമാരായി ശ്രീ ചിത്തിര തിരുനാൾ എൻജിനീയറിംഗ് കോളേജിലെ വൈശാഖ് എസ്, തലശ്ശേരി എൻജിനീയറിംഗ് കോളേജിലെ രാഹുൽ വി, കോഴിക്കോട് എൻജിനീയറിംഗ് കോളേജിലെ ആർദ്ര ആർ കുമാർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

K editor

Read Previous

പത്മശ്രീ നാമനിർദേശ പട്ടികയിൽ ഐ.എം വിജയനും

Read Next

ജെഎൻയു, ജാമിയ മിലിയ സർവകലാശാലകളിൽ ബിരുദ പ്രവേശന നടപടികൾ ആരംഭിച്ചു