ഗവർണർ 5 ബില്ലുകളിൽ ഒപ്പിട്ടു; ലോകായുക്ത, സർവകലാശാലാ നിയമ ഭേദഗതി ബില്ലുകൾ ബാക്കി

തിരുവനന്തപുരം: നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ കൂടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചു. വിവാദമായ ലോകായുക്ത, സർവകലാശാലാ നിയമ ഭേദഗതി ഒഴികെയുള്ള അഞ്ച് ബില്ലുകളാണ് ഒപ്പിട്ടത്. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയതിനെ തുടർന്നാണ് നടപടിയെന്നാണ് സൂചന.

ലോകായുക്ത, സർവകലാശാലാ നിയമ ഭേദഗതി ഒഴികെയുള്ള ബില്ലുകളോട് തനിക്ക് വിയോജിപ്പില്ലെന്നും എന്നാൽ ബന്ധപ്പെട്ട മന്ത്രിമാരോ സെക്രട്ടറിമാരോ വിശദീകരിച്ചാൽ മാത്രമേ അതിൽ ഒപ്പിടൂവെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. വിവാദമായ ലോകായുക്ത, സർവകലാശാല നിയമ ഭേദഗതികളിൽ ഒപ്പിടില്ലെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ 12 ബില്ലുകളാണ് പാസാക്കിയത്. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട നിയമം റദ്ദാക്കാൻ ഗവർണർ നേരത്തെ അനുമതി നൽകിയിരുന്നു. ബാക്കിയുള്ള 11 എണ്ണത്തിൽ അഞ്ചെണ്ണത്തിന് ഇപ്പോൾ അംഗീകാരം നൽകിക്കഴിഞ്ഞു.

K editor

Read Previous

പഞ്ചാബില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; സർവകലാശാലയിൽ വൻ പ്രതിഷേധം

Read Next

അശോക് ഗെഹ്ലോട്ട് കേരളത്തിലേക്ക്; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച