ജനപ്രിയ കൊമേഡിയൻ രാജു ശ്രീവാസ്തവ അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻ രാജു ശ്രീവാസ്തവ അന്തരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ഓഗസ്റ്റ് 10നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജിമ്മിൽ നടന്ന വർക്കൗട്ട് സെഷനിലാണ് സംഭവം. ഉടൻ തന്നെ അദ്ദേഹത്തെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചു. വെന്‍റിലേറ്ററിലെ ഐസിയുവിൽ അദ്ദേഹത്തിന്‍റെ നില മെച്ചപ്പെട്ടെങ്കിലും വീണ്ടും ഗുരുതരമാവുകയായിരുന്നു.

ആശുപത്രിയിലെത്തി 15 ദിവസത്തിന് ശേഷമാണ് ബോധം വീണ്ടെടുത്തത്. എന്നാൽ സെപ്റ്റംബർ ഒന്നിന് ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച്, കോമഡി സർക്കസ്, ദി കപിൽ ശർമ ഷോ, ശക്തിമാൻ തുടങ്ങിയ നിരവധി കോമഡി ഷോകളുടെ ഭാഗമായിരുന്നു രാജു ശ്രീവാസ്തവ. മൈനേ പ്യാർ കിയ, തേസാബ്, ബാസിഗർ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു. ‘ഇന്ത്യാസ് ലാഫ്റ്റർ ചാംപ്യൻ’ പരിപാടിയില്‍ വിശിഷ്ടാതിഥിയായി എത്തിയിരുന്നു.

K editor

Read Previous

സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസിയിലും മിന്നല്‍ പരിശോധനയുമായി എംവിഡി

Read Next

പഞ്ചാബില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; സർവകലാശാലയിൽ വൻ പ്രതിഷേധം