സിദ്ദിഖ് കാപ്പന് ജാമ്യം നിന്നത് ലക്നൗ സർവകലാശാല മുന്‍ വിസിയടക്കം രണ്ട് പേർ

ന്യൂഡൽഹി: യുഎപിഎ കേസിൽ ജയിലിൽ കഴിയുന്ന സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ നടപടികൾ പൂർത്തിയായി. ലഖ്നൗ സർവകലാശാല മുൻ വൈസ് ചാൻസലറും സാമൂഹിക പ്രവർത്തകയുമായ രൂപ രേഖ വർമ, ലഖ്നൗ സ്വദേശി റിയാസുദ്ദീൻ എന്നിവരാണ് കാപ്പന് വേണ്ടി ജാമ്യം നിന്നത്. ഒരു ലക്ഷം രൂപയും രണ്ട് യു.പി സ്വദേശികളുടെ ആൾജാമ്യവും വേണമെന്നായിരുന്നു വ്യവസ്ഥ. രൂപാ വർമ്മ സ്വന്തം കാർ ജാമ്യമായി നൽകി. യുപി സ്വദേശികളായ ജാമ്യക്കാരെ കിട്ടാത്തതിനാല്‍ നടപടികൾ വൈകുകയാണെന്നറിഞ്ഞാണ് രൂപ് രേഖ വർമ തയ്യാറായത്. വൈകുന്നേരത്തോടെ ഇരുവരും ജയിലിലെത്തി ഒപ്പിട്ടു. യുഎപിഎ കേസിൽ പരിശോധന പൂർത്തിയാകുന്നതോടെ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിക്കും. എന്നാല്‍ ഇഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ പുറത്തിറങ്ങാനാകൂ. ലഖ്നൗ സെഷൻസ് കോടതി വെള്ളിയാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും. ജാമ്യഹർജിയെ കേന്ദ്ര സർക്കാർ കോടതിയിൽ എതിർത്തു. ഇ.ഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു ഹാജരായേക്കും.

K editor

Read Previous

ഫോണ്‍ തിരിച്ചുവേണം, അമ്മുക്കുട്ടിക്ക് ടോം ആന്‍ഡ് ജെറി കാണാന്‍ ഫോണില്ല; പൊലീസിനോട് പി.സി ജോര്‍ജ്

Read Next

ഗവർണർക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല ഗൂഢാലോചനയെന്ന് കെ.സുരേന്ദ്രൻ