ഫോണ്‍ തിരിച്ചുവേണം, അമ്മുക്കുട്ടിക്ക് ടോം ആന്‍ഡ് ജെറി കാണാന്‍ ഫോണില്ല; പൊലീസിനോട് പി.സി ജോര്‍ജ്

കോട്ടയം: വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ട് ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്. ആറ് വയസുകാരിയായ തന്റെ കൊച്ചുമകള്‍ അമ്മുക്കുട്ടിക്ക് കളിക്കാന്‍ ഫോണില്ലെന്ന് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പരാതിയുന്നയിച്ചു. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള വിവാദത്തില്‍ വാര്‍ത്താസമ്മേളം നടത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് പ്രതിയായ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ജോര്‍ജിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഡിവൈസുകളും അന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് പി.സി. ജോര്‍ജിന്റെ മറുപടി. ഷോണ്‍ ജോര്‍ജിന്റെ മകള്‍ അമ്മുക്കുട്ടിയുടെ ഫോണ്‍ ഉള്‍പ്പെടെ പോലീസ് കൊണ്ടുപോയെന്ന് അദ്ദേഹം പറഞ്ഞു. അമ്മുക്കുട്ടിക്ക് ഇപ്പോള്‍ ടോം ആന്‍ഡ് ജെറി കാണാന്‍ ഫോണില്ല. അതുകൊണ്ട് തന്റെ ഫോണ്‍ നല്‍കിയാണ് കുട്ടിയെ ആശ്വസിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Previous

രാഹുൽ ഗാന്ധി വെള്ളിയാഴ്ച ഡൽഹിയിലേക്ക് പോകില്ല

Read Next

സിദ്ദിഖ് കാപ്പന് ജാമ്യം നിന്നത് ലക്നൗ സർവകലാശാല മുന്‍ വിസിയടക്കം രണ്ട് പേർ