2024 ഓടെ പാമ്പ് കടിയേറ്റുള്ള മരണങ്ങൾ പൂജ്യം ആക്കാൻ ഉറപ്പിച്ച് അസമിലെ ഒരു ഡോക്ടർ

പാമ്പ് കടിക്ക് പരിഹാരം കാണുന്നതിന് വിശ്വാസ ചികിത്സകരുടെ സഹായം തേടിയുള്ള മരണം അസമിൽ സാധാരണമാണെങ്കിലും, ശിവസാഗർ ജില്ലയിലെ ഒരു ഗ്രാമീണ ആരോഗ്യ കേന്ദ്രത്തിലെ ഒരു ഡോക്ടർ 2024 ഓടെ ഇരകളുടെ മരണനിരക്ക് പൂജ്യമാക്കുന്നതിനായി ഒരു സമഗ്ര പരിചരണ മാതൃക വികസിപ്പിച്ചു.

ദേശീയ ആരോഗ്യ ദൗത്യത്തിലെ അനസ്തേഷ്യോളജിസ്റ്റും ഡെമോ റൂറൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ (ഡിആർസിഎച്ച്സി) സേവനമനുഷ്ഠിക്കുന്നയാളുമായ ഡോ. സുരാജ് ഗിരി, സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ, പാമ്പ് കടിയേൽക്കുന്ന പ്രശ്നം തന്‍റെ മാതൃകയിൽ പരിഹരിക്കാൻ ശ്രമിക്കുന്നു.
ജില്ലാ ദുരന്ത നിവാരണ സേനയുടെ കീഴിൽ വെനം റെസ്പോൺസ് ടീം ഇതിനായി രൂപീകരിച്ചു. ഒരു ഡ്യൂട്ടി ഡോക്ടറും നഴ്‌സും അടങ്ങുന്ന ടീം പാമ്പു കടിയേൽക്കുന്നവരെ രക്ഷിക്കാൻ എത്തും. അവശ്യ മരുന്നുകൾ അടങ്ങിയ സ്നേക് റൂമും സജ്ജമാക്കിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, ആഗോളതലത്തിൽ, പ്രതിവർഷം 1.38 ലക്ഷം ആളുകൾ പാമ്പ് കടിയേറ്റു മരിക്കുന്നു, അതിൽ 50,000 പേർ ഇന്ത്യയിലാണ്.

K editor

Read Previous

മാണി സി കാപ്പൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് മുംബൈ വ്യവസായി

Read Next

നായ കുറുകെ ചാടി; കേരളത്തിലെ ആദ്യത്തെ കാറപകടം നടന്നിട്ട് ഇന്ന് 108 വർഷം