യാത്രയ്ക്ക് താത്കാലിക ഇടവേള; രാഹുൽ ഗാന്ധി ഡൽഹിക്ക്

ആലപ്പുഴ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്ക് താൽക്കാലിക ഇടവേള നൽകി ഡൽഹിയിലേക്ക്. നിർണായക ചർച്ചകളിൽ പങ്കെടുക്കാൻ രാഹുൽ വെള്ളിയാഴ്ച ഡൽഹിയിലെത്തും. ചികിത്സ പൂർത്തിയാക്കി ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ സോണിയയെ കാണാനാണ് വരുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച രാത്രി കേരളത്തിൽ തിരിച്ചെത്തുന്ന രാഹുൽ അടുത്ത ദിവസം ചാലക്കുടിയിൽ നിന്ന് യാത്ര തുടരും. അതേസമയം, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടിയന്തിരമായി ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിനിടെയാണ് ആലപ്പുഴയിൽ നിന്ന് ഡൽഹിയിലേക്ക് കെ.സി പോയത്. കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുൾപ്പെടെയുള്ള സംഘടനാ ചർച്ചകൾക്കാണ് അദ്ദേഹത്തെ വിളിപ്പിച്ചതെന്നാണ് വിവരം. അതേസമയം രാഹുൽ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാൽ പിൻമാറുമെന്ന് ശശി തരൂർ എംപി വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കുമെന്ന് കെ.പി.സി.സി അറിയിച്ചു. ഭാരത് ജോഡോ യാത്ര കേരളം വിട്ട ശേഷം ഇതിനായി കെ.പി.സി.സി യോഗം ചേരും. എന്നാൽ രാഹുൽ കേരളത്തിലായിരുന്നപ്പോൾ പ്രമേയം അവതരിപ്പിക്കാത്തത് വീഴ്ചയാണെന്നാണ് ഗ്രൂപ്പുകളുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് പ്രമേയം വന്നില്ലെങ്കിൽ അനൗചിത്യമെന്ന് എ ഗ്രൂപ്പ് പറഞ്ഞു.

K editor

Read Previous

ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് രാഷ്ട്രപതിക്ക് പരാതി നല്‍കി

Read Next

ചീറ്റകളെ മയക്കി ഇന്ത്യയില്‍ എത്തിച്ചത് കർണാടക സ്വദേശി ഡോ.സനത് കൃഷ്ണ മുളിയ