‘തിരുച്ചിദ്രമ്പലം’ ഒ ടി ടിയിലേക്ക് ; റിലീസ് പ്രഖ്യാപിച്ചു

‘തിരുച്ചിദ്രമ്പലം’ തമിഴകം മുഴുവൻ ഏറ്റെടുത്ത് വൻ വിജയമാക്കിയ ചിത്രമാണ്. ധനുഷ് നായകനായ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ചിരുന്നു. 100 കോടി ക്ലബ്ബിലും ചിത്രം ഇടം നേടി. തിയ്യേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ ‘തിരുച്ചിദ്രമ്പലത്തിന്റെ’ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

‘തിരുച്ചിദ്രമ്പലം’ സൺ എൻ എക്സ് ടിയിലാണ് സ്ട്രീം ചെയ്യുക. മിത്രൻ ജവഹർ സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ 23 മുതൽ ലോകമെമ്പാടും ഓൺലൈനിൽ ലഭ്യമാകും. ഓം പ്രകാശാണ് ഛായാഗ്രാഹകൻ. പ്രസന്ന ജി.കെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നു.

കലാനിധി മാരൻ ആണ് ചിത്രം നിർമ്മിച്ചത്. സൺ പിക്ചേഴ്സ് ആണ് ചിത്രത്തിന്‍റെ ബാനർ. റെഡ് ജയന്‍റ് മൂവീസാണ് വിതരണം.

Read Previous

ബജ്‌രംഗിന് ചരിത്ര നേട്ടം; ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ നാല് മെഡലുകൾ

Read Next

പെണ്‍കുട്ടികളുടെ നഗ്ന വീഡിയോ പ്രചരിപ്പിച്ച കേസ്; വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി ചെയ്യിച്ചത്