ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമർശം നടത്തിയെന്ന നടൻ നസ്ലെന്റെ പരാതിയിൽ നിർണായക വഴിത്തിരിവ്. യു.എ.ഇ.യിൽ നിന്നുള്ള അക്കൗണ്ട് വഴിയാണ് കമന്റ് ഇട്ടതെന്ന് പൊലീസ് കണ്ടെത്തി. ഇത് സംബന്ധിച്ച് ഫേസ്ബുക്കിന് കത്തയച്ചിട്ടുണ്ട്. അക്കൗണ്ട് ഡിലീറ്റ് ചെയ്തു.
വ്യാജനെതിരെ നസ്ലെന് കാക്കനാട് സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ചീറ്റകളെ വിട്ടയച്ചെന്ന വാർത്തയ്ക്ക് കീഴിലാണ് നസ്ലെന്റെ പേരിലുള്ള വ്യാജ കമന്റ് വന്നത്. തന്റെ പേരും ചിത്രവും ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ അക്കൗണ്ടാണിതെന്ന് നസ്ലെന് വ്യക്തമാക്കിയിരുന്നു.
സൈബർ സെല്ലിൽ പരാതി നൽകിയതായി നസ്ലെന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അറിയിച്ചത്. സുഹൃത്തുക്കൾ സ്ക്രീൻഷോട്ട് അയച്ചപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് നസ്ലെന് വീഡിയോയിൽ പറയുന്നു. ആരോ ഒരാള്‍ ചെയ്ത കാര്യത്തിനാണ് പഴി കേള്‍ക്കുന്നത്. അതുവഴി തനിക്കുണ്ടാകുന്ന ദുഃഖം അതിഭീകരമാണെന്നും നസ്ലെന് പറഞ്ഞു.