ഡൽഹിയിൽ നൈജീരിയൻ യുവതിക്ക് വാനര വസൂരി സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും വാനര വസൂരി. ഡൽഹിയിൽ 30 വയസ്സുള്ള നൈജീരിയൻ യുവതിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 16നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള പരിശോധനയിൽ വാനര വസൂരി സ്ഥിരീകരിക്കുകയായിരുന്നു.

നൈജീരിയൻ സ്വദേശിനി ആണെങ്കിലും കുറച്ചു കാലമായി ഇവർ രാജ്യം വിട്ടിട്ടില്ലെന്നാണ് വിവരം. ഇതോടെ രാജ്യത്താകമാനം 14 പേർക്ക് വാനരസൂരി സ്ഥിരീകരിച്ചു.

Read Previous

ആദ്യ മുലപ്പാല്‍ ബാങ്കിന് ഒന്നാം പിറന്നാൾ; 1,400 അമ്മമാരുടെ സ്നേഹം

Read Next

ലാവലിൻ കേസ് ഇന്നും സുപ്രീംകോടതിയുടെ പരിഗണനയിൽ; ഹർജി ഇതുവരെ മാറ്റിവച്ചത് 31 തവണ