ഗവർണർ പദവിയിലിരുന്ന് ആര്‍എസ്എസ് രാഷ്ട്രീയം പറയരുത്: പിണറായി വിജയൻ

കണ്ണൂർ: വിദേശ പ്രത്യയശാസ്ത്രത്തെ പുച്ഛിക്കുന്ന ഗവർണർ ആർഎസ്എസിന് വിധേയനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
“വിദേശ പ്രത്യയശാസ്ത്രത്തെ പുച്ഛിച്ചാൽ ഗവർണർക്ക് ജനാധിപത്യത്തെയും പുച്ഛിക്കേണ്ടി വരും. ഗവർണർ സ്ഥാനം വഹിക്കുന്ന ഒരാൾ കമ്യൂണിസ്റ്റ് പാർട്ടിയെ അവഹേളിക്കുന്നത് ശരിയല്ല. ഒരു ഭരണഘടനാ പദവിയിൽ ഇരുന്ന് ഇത്ര മോശമായി സംസാരിക്കരുത്.

ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രീയ ചായ്‌വ് ഉണ്ടായിരിക്കാം, എന്നാൽ ഗവർണർ സ്ഥാനത്തിരുന്ന് ആ രാഷ്ട്രീയം പറയരുത്. കമ്യൂണിസ്റ്റുകാർ കയ്യൂക്കുകൊണ്ടല്ല അധികാരത്തിൽ വന്നത്. കയ്യൂക്കുകൊണ്ട് ജനങ്ങളെ ഒരുപക്ഷത്താക്കാം എന്നും കരുതരുത്. ആരിഫ് മുഹമ്മദ് ഖാന്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകനാണ്” – മുഖ്യമന്ത്രി പറഞ്ഞു.

K editor

Read Previous

എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ദുബൈ ഭരണാധികാരി ലണ്ടനിൽ

Read Next

‘ആരിഫ് മുഹമ്മദ് ഖാൻ വല്ലാതെ തരംതാഴരുത്’, പിണറായിയുടെ മറുപടി