ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ആദിൽ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഭാവനയ്ക്കൊപ്പം ഷറഫുദ്ദീനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായി.
അരുൺ റുഷ്ദിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. പോൾ മാത്യൂസ്, നിഷാന്ത് രാംടെകെ, ജോക്കർ ബ്ലൂസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാറാണ് വരികൾ എഴുതിയിരിക്കുന്നത്. സൗണ്ട്ട്രാക്കും ഡിസൈനും ശബരിദാസ് തൊട്ടിങ്കൽ, സ്റ്റിൽസ് രോഹിത് കെ സുരേഷ് എന്നിവരാണ്.
ബോൺഹോമി എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ റെനീഷ് അബ്ദുൾ ഖാദറാണ് ചിത്രം നിർമ്മിക്കുന്നത്. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്റഫ് തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥയെഴുതിയിരിക്കുന്നത്. സംവിധായകൻ തന്നെയാണ് എഡിറ്റിങ്ങും നിർവഹിക്കുന്നത്. ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഭദ്രന്‍റെ ‘ഇഒ’യിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ൻ നിഗമാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ഇഒ എലിയാവൂ കോഹൻ’ എന്ന ജൂതൻ്റെ വേഷമാണ് ഷെയ്ൻ അവതരിപ്പിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുരേഷ് ബാബുവാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്.