മോഹൻലാൽ ചിത്രം ‘മോൺസ്റ്റർ’ ഒക്ടോബറിൽ

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങളിലൊന്നാണ് ‘മോൺസ്റ്റർ’. പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യും. 

ട്രേഡ് അനലിസ്റ്റും എന്‍റർടെയ്ൻമെന്‍റ് ട്രാക്കറുമായ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഒക്ടോബർ 21ന് ദീപാവലി റിലീസിനൊരുങ്ങുകയാണ് മോൺസ്റ്റർ എന്ന് അദ്ദേഹം പറയുന്നു. പുലിമുരുകന്‍റെ തിരക്കഥാകൃത്തായ ഉദയ് കൃഷ്ണയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്ത്. ഓണാശംസകൾ നേർന്ന് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ പുറത്തിറക്കിയ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. 

സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീർ മുഹമ്മദും സംഗീതം ദീപക് ദേവും പ്രൊഡക്ഷൻ കണ്ട്രോൾ സിദ്ധു പനയ്ക്കലും സംഘടനം സ്റ്റണ്ട് സിൽവയും ചെയ്യുന്നു. വസ്ത്രാലങ്കാരം സുജിത് സുധാകരനും, സ്റ്റിലുകൾ ബെന്നറ്റ് എം വർഗീസും, പ്രൊമോ സ്റ്റില്ലുകൾ അനീഷ് ഉപാസനയും, പബ്ലിസിറ്റി ഡിസൈനുകൾ ആനന്ദ് രാജേന്ദ്രനുമാണ് ചെയ്യുക.

Read Previous

രാഹുൽ പാർട്ടി പ്രസിഡന്റ് ആകണം; പ്രമേയം പാസ്സാക്കി രാജസ്ഥാൻ കോൺ​ഗ്രസ്

Read Next

രാജസ്ഥാനിൽ 24കാരിക്ക് കന്യകാത്വ പരിശോധന നടത്തി 10 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭർത്താവ്