ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: കടത്ത് ചെലവ് കുറക്കുന്നത് ഉൾപ്പടെ ലക്ഷ്യമിട്ടുള്ള ദേശീയ ലോജിസ്റ്റിക്സ് നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. സമയവും പണവും ലാഭിച്ചുള്ള ചരക്ക് സേവനങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചരക്ക് മേഖലയെ ശക്തിപ്പെടുത്താൻ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. പുതിയ നയം ഈ മേഖലയെ കൂടുതൽ ആധുനികവത്കരിക്കും. ഫാസ്ടാഗ് സംവിധാനം ചരക്ക് മേഖലയിൽ കാര്യക്ഷമത വർധിപ്പിച്ചിട്ടുണ്ട്. ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. തുറമുഖങ്ങളുടെ കാര്യക്ഷമതയും വർധിക്കുന്നു. സാഗർമാല പദ്ധതി തുറമുഖങ്ങളെ ബന്ധിപ്പിക്കുകയും ചരക്കുനീക്കം സുഗമമാക്കുകയും ചെയ്യുമെന്ന് മോദി പറഞ്ഞു. ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അടക്കമുള്ളവർ ചടങ്ങിൽ സന്നിഹിതനായിരുന്നു.