യുഎഇയിൽ 472 പേർക്ക് കോവിഡ്

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എ.ഇയിൽ 472 പേർക്ക് കൂടി കോവിഡ്-19 ബാധിച്ചതായും 417 പേർ രോഗമുക്തി നേടിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ രോഗികൾ: 10,22,538. രോഗമുക്തി നേടിയവർ: 10,02,047. ആകെ മരണം: 2342. ചികിത്സയിലുള്ളവർ: 18,149. പുതിയ കേസുകൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും അവർക്ക് മികച്ച ചികിത്സ നൽകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 2,33,268 പേരെ കൂടി പരിശോധനയ്ക്ക് വിധേയരാക്കിയതായി കേന്ദ്ര ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

Read Previous

പ്രധാനമന്ത്രി മോദിയുടെ ശില്പം നിർമ്മിച്ച് സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്നായിക്

Read Next

കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത ഇ കാർ അന്താരാഷ്ട്ര മത്സരത്തിലേക്ക്