ചീറ്റയെ ഇറക്കുന്നത് പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള മോദിയുടെ തന്ത്രമെന്ന് ജയ്‌റാം രമേശ്

ന്യൂ ഡൽഹി: ചീറ്റയെ ഇറക്കുന്നതും ആഘോഷങ്ങളുമെല്ലാം രാജ്യത്തെ മറ്റ് പ്രശ്നങ്ങൾ മൂടിവയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമമാണെന്ന് കോൺഗ്രസ്. ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കാനുള്ള മോദിയുടെ തന്ത്രമാണ് കുനോ ദേശീയോദ്യാനവും ചീറ്റയുമെല്ലാമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു. ഇന്ന് മോദി അനാവശ്യ നാടകമാണ് നടത്തിയിരിക്കുന്നത്. ദേശീയ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

Read Previous

രൂപേഷിനെതിരായ യുഎപിഎ പുനഃസ്ഥാപിക്കണമെന്ന ഹർജി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Read Next

പടവെട്ട് സംവിധായകനെതിരായ പീഡനക്കേസ് ; രണ്ടുപേരുടെ പ്രശ്നം സിനിമയെ ബാധിക്കരുതെന്ന് നിവിൻ പോളി