കേരളം പട്ടികളുടെ റിപ്പബ്ലിക്ക്: എം. മുകുന്ദൻ

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : കോവിഡ് കാലത്തെ ഫലപ്രദമായി അതിജീവിച്ച കേരളം ഇന്ന് പട്ടികളുടെ റിപ്പബ്ലിക്കായി മാറിയെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. കോവിഡ് വൈറസ് പോയിയെങ്കിലും, പട്ടികളുടെ അക്രമം കേരളത്തിൽ വ്യാപകമായിരിക്കുന്നു. കോവിഡ് വൈറസിനേക്കാൾ വലിയ ഭീകരാവസ്ഥയാണ് പട്ടികൾ സൃഷ്ടിക്കുന്നത്.

പട്ടികൾ നമ്മെ വേദനപ്പെടുത്തുക മാത്രമല്ല. നമുക്ക് നാണക്കേടുണ്ടാക്കുക കൂടി ചെയ്യുന്നതായി മുകുന്ദൻ പറഞ്ഞു. മൊബൈൽ ഫോണുകളുടെ അതിപ്രസരം മനുഷ്യ ബന്ധങ്ങൾക്ക് തടയിടുകയാണ്. യാത്രകളിൽപ്പോലും ജനങ്ങൾ പരസ്പരം മിണ്ടാതെ മൊബൈൽ ഫോണുകളിൽ മാത്രം ശ്രദ്ധിക്കുന്നത് വലിയ വിപത്താണെന്ന് അനുഭവങ്ങൾ ചൂണ്ടിക്കാട്ടി  മുകുന്ദൻ പറഞ്ഞു.

കേരളത്തിൽ അക്ഷരമാല തിരിച്ച് കൊണ്ടുവരാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ മുകുന്ദൻ സ്വാഗതം ചെയ്യുകയും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയെ അക്ഷരമാല വിഷയത്തിൽ പ്രശംസിക്കുകയും ചെയ്തു. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിൽ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുകുന്ദൻ. നഗരസഭാ ചെയർപേഴ്സൺ കെ.വി. സുജാത അധ്യക്ഷയായി. എഴുത്തുകാരൻ സി.വി. ബാലകൃഷ്ണനെ എം. മുകുന്ദൻ ആദരിച്ചു.

LatestDaily

Read Previous

മോദി രണ്ടാം മഹാത്മാഗാന്ധിയെന്ന് രാഹുല്‍ ഈശ്വര്‍

Read Next

വേദാന്ത ഫാക്ടറി വിവാദം ; ഗുജറാത്ത് പാകിസ്ഥാനല്ലെന്ന് ഫഡ്നാവിസ്