ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
പടന്ന : കോൺഗ്രസിൽ വിഭാഗീയ പ്രവർത്തനം നടത്തുന്ന ഡിസിസി ജനറൽ സിക്രട്ടറിക്കെതിരെ ഡിസിസി പ്രസിഡണ്ടിന്റെ കാരണം കാണിക്കൽ നോട്ടീസ്. പടന്ന ഓരി സ്വദേശിയും കാസർകോട് ഡിസിസി ജനറൽ സിക്രട്ടറിയുമായ കെ.പി. പ്രകാശനാണ് ഡിസിസി പ്രസിഡണ്ട് പി. കെ. ഫൈസൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
ഡിസിസി ആഹ്വാനം ചെയ്യുന്ന പ്രക്ഷോഭ പരിപാടികളിൽ പങ്കെടുക്കാതെയും, പടന്ന മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഭാരത് ജോഡോ വിളംബര ജാഥയിൽ പങ്കെടുക്കാതെയും കെ.പി. പ്രകാശൻ വിഭാഗീയ പ്രവർത്തനം നടത്തിയെന്നാണ് ഡിസിസിയുടെ ആരോപണം. ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം പടന്ന മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ വിളംബര ബൈക്ക് റാലിയുമായി കെ.പി. പ്രകാശൻ സഹകരിച്ചില്ലെന്നും ആരോപണമുണ്ട്.
ഭാരത് ജോഡോ വിളംബര ബൈക്ക് റാലി ഇദ്ദേഹത്തിന്റെ വീടിന് മുന്നിൽക്കൂടി കടന്നുപോകുമ്പോൾ ഇദ്ദേഹം വീട്ടിനകത്ത് കയറി ഒളിച്ചിരുന്നുവെന്നാണ് പടന്നയിലെ കോൺഗ്രസ് പ്രവർത്തകരുടെ പരാതി. പ്രകാശനെതിരെ പടന്ന മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.പി.സി.സി.ക്കും,ഡിസിസിക്കും പരാതി നൽകിയതിന്റെ പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തിന് ഡിസിസി പ്രസിഡണ്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
ഡിസിസി ജനറൽ സിക്രട്ടറി കെ.പി. പ്രകാശനുൾപ്പെടുന്ന പടന്ന മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഭാരത് ജോഡോ വിളംബര ബൈക്ക് റാലിയിൽ പങ്കെടുക്കാതെ അദ്ദേഹം പിലിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വിളംബര റാലിയിൽ പങ്കെടുത്തതിൽ പടന്നയിലെ കോൺഗ്രസ് പ്രവർത്തകർക്ക് അമർഷമുണ്ട്. സ്വന്തം മണ്ഡലത്തിൽ നടന്ന വിളംബര ജാഥയെ വീട്ടിനുള്ളിലിരുന്ന് ജനലിൽക്കൂടി ഒളിഞ്ഞുനോക്കിയ ഡിസിസി ജനറൽ സിക്രട്ടറി, പിലിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഭാരത് ജോഡോ വിളംബര റാലിയിൽ മുൻപന്തിയിലുണ്ടായിരുന്നുവെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആക്ഷേപം.