ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
റിയാദ്: ഇന്ത്യയും സൗദി അറേബ്യയും സിനിമാ മേഖലയിൽ ഒന്നിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്തോനേഷ്യ ആതിഥേയത്വം വഹിച്ച ജി 20 സാംസ്കാരിക മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കവെ ഇന്ത്യൻ സാംസ്കാരിക സഹമന്ത്രി അർജുൻ റാം മെഗ്വാളോയും സൗദി സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാനും നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്.
ചലച്ചിത്ര നിർമ്മാണ രംഗത്ത് സൗദി അറേബ്യയും ഇന്ത്യൻ കമ്പനികളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം എടുത്തുകാട്ടിയ ഇരുവരും അതിനുള്ള സാധ്യതകൾ വിശദമായി ചർച്ച ചെയ്തു. ചലച്ചിത്ര നിർമാണം, ചലച്ചിത്ര വിദ്യാഭ്യാസത്തിനായുള്ള സർക്കാർ സ്ഥാപനങ്ങൾ , പ്രധാന ഇന്ത്യൻ കമ്പനികൾ എന്നിവയുമായി ചേർന്ന് ഇരുരാജ്യങ്ങളിലെയും സാംസ്കാരിക മേഖല വികസിപ്പിക്കാനും ശാക്തീകരിക്കാനും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഇരുമന്ത്രിമാരും ഒരുപോലെ സമ്മതിച്ചു. ജി 20 ഉൾപ്പെടെ വിവിധ രാജ്യാന്തര കൂട്ടായ്മകളിൽ കൂടുതൽ ഏകോപനത്തോടെ പ്രവർത്തിക്കാനും ധാരണയായി.