അതിസമ്പന്നരിൽ മലയാളികളില്‍ ഒന്നാമത് എം. എ യൂസഫലി

ഫോബ്‌സിന്റെ ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ 12 മലയാളികളില്‍ ഒന്നാമത് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലി. ഈ വർഷത്തെ പട്ടികയിൽ ആഗോളതലത്തിൽ 514-ാം സ്ഥാനത്താണ് യൂസഫലി.

5 ബില്യൺ ഡോളർ ആസ്തിയുമായാണ് എം എ യൂസഫലി ഫോബ്സ് പട്ടികയിൽ മലയാളികളിൽ ഒന്നാമതെത്തിയത്. 3.4 ബില്യൺ ഡോളർ ആസ്തിയുമായി ബൈജു രവീന്ദ്രനും, ദിവ്യ ഗോകുൽനാഥും മലയാളികളില്‍ തൊട്ടുപുറകിൽ സ്ഥാനം നേടിയിട്ടുണ്ട്.

3.1 ബില്യൺ ഡോളർ ആസ്തിയുള്ള സേനാപതി ഗോപാലകൃഷ്ണൻ, 2.6 ബില്യൺ ഡോളർ ആസ്തിയുള്ള രവി പിള്ള, 1.8 ബില്യൺ ഡോളർ ആസ്തിയുള്ള ജോയ് ആലുക്കാസ് എന്നിവരാണ് ഫോബ്സ് ലിസ്റ്റിലെ അതിസമ്പന്നരായ മറ്റ് മലയാളികൾ.

Read Previous

തന്റെ പദവിക്ക് യോജിക്കാത്ത സമീപനമാണ് ഗവർണറുടേതെന്ന് എം.വി. ഗോവിന്ദന്‍

Read Next

ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയിൽ; രാഹുലിന് വൻ സ്വീകരണം