ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സമീപനം തന്റെ പദവിക്ക് യോജിച്ചതല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്റര്‍. ഗവർണർ പദവിയോട് ഭരണഘടനാപരമായ ബഹുമാനം പുലര്‍ത്തുന്നതാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു പ്രതികരണം.
സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുകയാണ് ഗവര്‍ണര്‍. ഗവർണറുടെ പ്രവർത്തനം ഭരണഘടനാപരമായ രീതിയിലാണോ എന്ന് ജനങ്ങൾ സംശയിക്കുന്നു.
ചരിത്ര വസ്തുതകൾ കാണാതെ വിലകുറഞ്ഞ നിലപാട് സ്വീകരിച്ച് ഗവർണർ നുണപ്രചാരണം നടത്തുകയാണ്. കണ്ണൂരിൽ തനിക്കെതിരെ ആസൂത്രിതമായ വധശ്രമം നടന്നുവെന്നാണ് അദ്ദേഹം പറയുന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.