ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകുന്ന സാഹചര്യത്തിൽ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ഇടപെടണമെന്നാണ് കോൺഗ്രസിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾ തെരുവിൽ തെറി വിളിക്കുന്നതു പോലെയാണ് ഇപ്പോഴത്തെ അവസ്ഥ. ഇരു കൂട്ടരും തമ്മിലുള്ള വാക്പോര് നാടിന്റെ സംസ്കാരത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ്. ഭീഷണിയുണ്ടെന്ന ഗവർണറുടെ പ്രസ്താവന ഗൗരവമായി കാണണമെന്നും സുധാകരൻ പറഞ്ഞു.
അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ രംഗത്തെത്തി. ഗവർണർക്ക് സമചിത്തതയില്ലെന്നും ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു.