ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായി. മൂന്ന് കാർ യാത്രക്കാർക്കും 4 ജീവനക്കാര്‍ക്കും പരിക്കേറ്റു. ഫാസ്ടാഗിലെ മിച്ച തുകയെച്ചൊല്ലിയുള്ള തർക്കമാണ് കാരണം. പുലർച്ചെ 2.30നും 8.30നുമാണ് സംഘർഷമുണ്ടായത്. അതിരാവിലെ എത്തിയ കാർ യാത്രക്കാർ കോയമ്പത്തൂരിൽ നിന്നുള്ളവരാണ്. വാഹനത്തിൽ സ്ത്രീകളടക്കമുള്ളവർ ഉണ്ടായിരുന്നു.
ഫാസ്ടാഗ് കാർഡുകളിൽ ബാലൻസ് ഉണ്ടെങ്കിലും സ്കാനിംഗ് സമയത്ത് ഇത് കാണിക്കാത്തത് തർക്കങ്ങളിലേക്ക് നയിക്കുന്നു. ബാലൻസ് ഇല്ലാത്തപ്പോൾ യാത്രക്കാർ ഇരട്ടി തുക നൽകേണ്ടി വരും. ഒരു കാറിന് ഒരു വശത്തേക്ക് പോകാൻ 90 രൂപയ്ക്ക് പകരം 180 രൂപ വരെ നൽകണം. ഇതിനെതിരെ ടോൾ പ്ലാസയിൽ നിരവധി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.