തിരുപ്പതി ക്ഷേത്രം സന്ദർശിച്ച മുകേഷ് അംബാനി 1.5 കോടി സംഭാവന നൽകി

തിരുപ്പതി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും വ്യവസായിയുമായ മുകേഷ് അംബാനി തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം സന്ദർശിച്ചു. മുകേഷ് അംബാനിക്കൊപ്പം മകൻ ആനന്ദിന്‍റെ പ്രതിശ്രുത വധു രാധികയും ഉണ്ടായിരുന്നു.

തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 1.5 കോടി രൂപ അദ്ദേഹം സംഭാവന നൽകി. വെങ്കിടേശ്വര ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താൻ എത്തിയതായിരുന്നു അദ്ദേഹം. ഓരോ വർഷവും ക്ഷേത്രം മെച്ചപ്പെടുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഇത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച രാജസ്ഥാനിലെ നതാഡ്‍വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തിൽ മുകേഷ് അംബാനി സന്ദർശനം നടത്തിയിരുന്നു.

Read Previous

അട്ടപ്പാടി മധു കേസ്; സുനിലിൻ്റെ കണ്ണ് പരിശോധിച്ച ഡോക്ടറേയും വിസ്തരിച്ചു

Read Next

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍