തോക്കുമായി കുട്ടികൾക്ക് അകമ്പടി പോയ രക്ഷിതാവിനെതിരെ കേസ്

കാസര്‍ഗോഡ്: തോക്കുമായി വിദ്യാർത്ഥികളെ അകമ്പടി സേവിച്ചയാൾക്കെതിരെ കേസെടുത്തു. കാസർകോട് ഹദ്ദാദ് നഗർ സ്വദേശി സമീറിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കലാപത്തിലേക്ക് നയിച്ചേക്കാവുന്ന പ്രവൃത്തി ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. ഐപിസി സെക്ഷൻ 153 പ്രകാരമാണ് സമീറിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ബേത്തല്‍ പൊലീസ് സ്വമേധയാ കേസെടുത്തു.

തെരുവുനായ്ക്കളുടെ ശല്യം വ്യാപകമായതോടെ മദ്രസയിലേക്ക് പോകുന്ന വിദ്യാർത്ഥികളെ സംരക്ഷിക്കാൻ കഴിഞ്ഞ ദിവസം എയർ ഗണ്ണുമായി അകമ്പടി സേവിച്ചിരുന്നു.

Read Previous

ട്രാന്‍സിറ്റ് അവകാശങ്ങള്‍; പാകിസ്താനെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Read Next

ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ ഫെഡറല്‍ ബാങ്ക്