പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസയറിയിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം തന്റെ 72-ാം ജൻമദിനം ആഘോഷിക്കുകയാണ്. രാജ്യത്തുടനീളം വിവിധ തരത്തിലുള്ള ആഘോഷങ്ങൾ ബിജെപി ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷം മധ്യപ്രദേശ് കേന്ദ്രീകരിച്ചായിരിക്കും നടക്കുക. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ചീറ്റകളെ ഇറക്കുമതി ചെയ്യുമെന്ന പ്രഖ്യാപനം ഏറെ ചർച്ചയായിരുന്നു. നമീബിയയിൽ നിന്ന് ഏകദേശം എട്ടോളം ചീറ്റകളെയാണ് രാജ്യത്തേക്ക് എത്തിക്കുന്നത്.

Read Previous

പാശ്ചാത്യ മാധ്യമങ്ങളുടെ ഓസ്‍കർ സാധ്യതാ പട്ടികയിൽ ഇടംനേടി ആര്‍ആര്‍ആര്‍

Read Next

‘വനത്തിനുള്ളിലെ അനധികൃത ആരാധനലായങ്ങള്‍ പൊളിച്ചുനീക്കും’