ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി സുരേന്ദ്രന്‍ തുടരും

തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ. സുരേന്ദ്രന്‍ തുടര്‍ന്നേക്കും. സുരേന്ദ്രന്‍റെ കാലാവധി ഡിസംബറിൽ അവസാനിക്കുമെങ്കിലും ബിജെപി ദേശീയ നേതൃത്വവും ആർഎസ്എസ് നേതൃത്വവും ഇത് നീട്ടാൻ ഒരുങ്ങുകയാണ്.

ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ കാലാവധി ഡിസംബറിൽ അവസാനിക്കും. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ അദ്ദേഹം കേന്ദ്രമന്ത്രിയായേക്കും. ദേശീയ അധ്യക്ഷൻ മാറിയാൽ കാലാവധി കഴിഞ്ഞ സംസ്ഥാന പ്രസിഡന്‍റുമാരെ മാറ്റുകയാണ് ബി.ജെ.പിയുടെ ശൈലി.

കൊവിഡ് കാരണം രണ്ട് വർഷത്തേക്ക് പ്രവർത്തിക്കാനാവാത്തതിനാൽ നദ്ദയുടെ കാലാവധി നീട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. സുരേന്ദ്രന്‍റെ കാലാവധിയും ഇതേ പരിഗണനയിലാണ് നീട്ടുന്നത്.

Read Previous

തെരുവുനായ്ക്കളേ കൊന്നൊടുക്കുന്നതിലൂടെ പ്രശ്‌നം പരിഹരിക്കാനാകില്ല: മുഖ്യമന്ത്രി

Read Next

കർശന ട്രാഫിക് നിയമങ്ങൾ; നടപടി കടുപ്പിച്ച് ഡൽഹി ട്രാഫിക്ക് പൊലീസ്