കർണ്ണാടക സഹകരണ സൊസൈറ്റി സംശയ നിഴലിൽ

കാഞ്ഞങ്ങാട്: നഗരത്തിൽ പ്രവർത്തിക്കുന്ന ഒരു ധനകാര്യ സൊസൈറ്റി സംശയ നിഴലിൽ.
കർണ്ണാടക ആസ്ഥാമാണെന്ന് പ്രചരിപ്പിച്ച് കാഞ്ഞങ്ങാട് മെയിൻറോഡിൽ പഴയ
എൽഐസി കെട്ടിടത്തിനടുത്ത് പ്രവർത്തിക്കുന്ന സൊസൈറ്റിയാണ് സംശയ
നിഴലിലുള്ളത്.

ഒരു വർഷത്തിൽ അധികമായി ഈ സൊസൈറ്റി കാഞ്ഞങ്ങാട്ട് പൊതുജനങ്ങളിൽ നിന്ന്
നിക്ഷേപം സ്വീകരിച്ചു വരികയാണ്. പ്രതിമാസം 3000 രൂപ വീതം ആറു വർഷം 2,01, 600 രൂപ ഈ സൊസൈറ്റിയിൽ അടക്കുന്ന ആൾക്ക് 6 വർഷത്തിന് ശേഷം 3,04343 രൂപ തിരിച്ചു നൽകുമെന്ന് വാഗ്ദാനം ചെയ്താണ് സൊസൈറ്റി പ്രവർത്തിക്കുന്നത്.
മാസം 36,000 രൂപ വീതം 6 വർഷത്തേക്ക് 2,16,000 രൂപ അടക്കണം. മുതലിന് പുറമെ ആറ് വർഷത്തിന് ശേഷം സൊസൈറ്റി നിക്ഷേപകർക്ക് തിരിച്ചു നൽകുമെന്ന് പറയുന്ന പലിശ വെറും 88,333 രൂപയാണ്.

സ്ഥിരം നിക്ഷേപങ്ങൾക്ക് ഭാരതീയ റിസർവ്വ് ബാങ്ക് നിർദ്ദേശിക്കുന്നത്
പോലും 8 ശതമാനത്തിൽ താഴെ പലിശയാണെന്നിരിക്കെ, ഈ സൊസൈറ്റി നൽകുന്ന പലിശ വാഗ്ദാനം 12 ശതമാനത്തിന് മുകളിലാണ്.പൊതു ജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന നിക്ഷേപത്തിന് 12 ശതമാനം പലിശ ഇന്ത്യാ രാജ്യത്ത് ഒരു സഹകരണ സ്ഥാപനത്തിനും നൽകാൻ നിലവിൽ ആർബിഐ അനുവാദമില്ല.


കേരളത്തിൽ സഹകരണ ബാങ്കുകളടക്കം ഏഴേ കാൽ ശതമാനത്തിൽ കൂടുതൽ പലിശ നൽകുന്നില്ല. മുതിർന്ന പൗരൻമാർക്ക് ഏഴേ മുക്കാൽ ശതമാനമാണ് സ്ഥിരം നിക്ഷേപത്തിന് ഇപ്പോൾ നൽകി വരുന്ന പലിശ. എന്നിരിക്കെയാണ് കർണ്ണാടക സൊസൈറ്റി നിക്ഷേപകർക്ക് 12 ശതമാനം പലിശ വാഗ്ദാനം ചെയ്തിട്ടുള്ളത്.


ഈ നിലയ്ക്കാണ് കർണ്ണാടക ആസ്ഥാനമായ സൊസൈറ്റി പൂർണ്ണമായും സംശയ നിഴലിലുള്ളത്. സൊസൈറ്റിയിലേക്ക് പണമെത്തിക്കാൻ സ്ത്രീകളും പുരുഷൻമാരുമായി ജില്ലയൊട്ടുക്കും നിരവധി കമ്മീഷൻ ഏജന്റുമാർ രാപ്പകൽ പ്രവർത്തിക്കുന്നുണ്ട്.
രണ്ട് ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് പണം തിരികെ കിട്ടാൻ 6 കൊല്ലം
കാത്തിരിക്കണം. ഈ ആറുകൊല്ലം തികയും മുമ്പ്, ഒരു നാൾ കമ്പനി ഓഫീസ് മുങ്ങിയാൽ നിക്ഷേപിച്ച പണം തിരിച്ചുകിട്ടുമെന്നുള്ളതിന് യാതൊരു ഉറപ്പുമില്ല.


സൊസൈറ്റിയുടെ മുഖ്യ ഓഫീസ് കർണ്ണാടകയിലാണെന്ന് ഈ സൊസൈറ്റിയുമായി
ബന്ധപ്പെട്ടവർ നിക്ഷേപകർക്ക് നൽകിയിട്ടുള്ള അച്ചടിച്ച രസീതിയിൽ
കാണുന്നുണ്ടെങ്കിലും, ഹെഡ്ഡാപ്പീസും, ബ്രാഞ്ചുകളും ഒരേ സമയത്ത് അടച്ചു പൂട്ടിയാൽ, നിക്ഷേപകർ പെരുവഴിയിലാകുമെന്ന് ഉറപ്പാണ്. സൊസൈറ്റിയിൽ നിക്ഷേപകർ മുടക്കുന്ന പണത്തിന് ഇടത്തട്ടുകാരായ ഏജന്റുമാർക്ക് പത്ത് ശതമാനം കമ്മീഷൻ തുക സൊസൈറ്റി വേറെയും നൽകി വരുന്നുണ്ട്.


ഒരു നിക്ഷേപകൻ സൊസൈറ്റിയിൽ ഒരു മാസം 3000 രൂപ അടക്കുമ്പോൾ, മാസം 300 രൂപ
ഒരാളിൽ നിന്ന് മാത്രം ഏജന്റിന് കമ്മീഷൻ ലഭിക്കുന്നു.
അമ്പതും നൂറും ആൾക്കാരെ ചേർത്ത് പ്രതിമാസം 2 ലക്ഷം രൂപ വരെ കമ്മീഷൻ പറ്റുന്ന ഇരുന്നൂറോളം കാൻവാസിംഗ് ഏജന്റുമാർ കാഞ്ഞങ്ങാട്ട് സംശയ നിഴലിലുള്ള ഈ സൊസൈറ്റിക്കുണ്ട്.

LatestDaily

Read Previous

കാസർകോട്ട് 2 കോടിയുടെ ചന്ദനവേട്ട 850 കിലോ ചന്ദനം പിടികൂടി

Read Next

ഫാര്‍മസിയുടമ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു