കോഴിക്കോട് മെഡിക്കല്‍ കോളേജ് ആക്രമണം; അഭിഭാഷകയ്ക്ക് ഭീഷണി 

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭിഭാഷകയ്ക്ക് ഭീഷണി. സുപ്രീം കോടതി അഭിഭാഷകയായ ബബില ഉമ്മർ ഖാനെയാണ് കോഴിക്കോട് ജില്ലാ കോടതിയിൽ വച്ച് ഭീഷണിപ്പെടുത്തിയത്.

കയ്യും കാലും വെട്ടുമെന്നും ജോലി ചെയ്തത് കൊണ്ടാണ് മകള്‍ക്ക് കയ്യും കാലും നഷ്ടമായതെന്ന് വീട്ടുകാര്‍ ഫ്‌ളക്‌സ്‌ വെക്കേണ്ടി വരുമെന്നുമായിരുന്നു ഭീഷണി.

സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ സ്വകാര്യ ഹർജി നൽകാൻ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ചിലേക്ക് വരുമ്പോഴായിരുന്നു ഭീഷണി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

Read Previous

8 വര്‍ഷം കൊണ്ട് നരേന്ദ്ര മോദി യാത്ര ചെയ്തത് 60ലധികം രാജ്യങ്ങളില്‍

Read Next

ഓണവുമായി മഹാബലിക്കുള്ള ബന്ധത്തെ തള്ളി വി മുരളീധരന്‍