വൃക്ക മാറ്റിവയ്ക്കൽ; ലാലു പ്രസാദ് യാദവിന് സിംഗപ്പൂരിലേക്ക് പോകാൻ കോടതി അനുമതി

പട്ന: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് സിംഗപ്പൂർ സന്ദർശിക്കാൻ കോടതി അനുമതി നൽകി. റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ലാലുവിന്‍റെ പാസ്പോർട്ട് തിരികെ നൽകാൻ നിർദേശിച്ചത്. സി.ബി.ഐ അഭിഭാഷകൻ ഉന്നയിച്ച എതിർവാദങ്ങൾ അംഗീകരിക്കാതെയാണ് ലാലുവിന്‍റെ മെഡിക്കൽ യാത്രയ്ക്ക് കോടതി അനുമതി നൽകിയത്. 24ന് സിംഗപ്പൂരിലെ ആശുപത്രിയിൽ അദ്ദേഹത്തിന് പരിശോധന നിശ്ചയിച്ചിട്ടുണ്ടെന്നും 22ന് എങ്കിലും യാത്ര തിരിക്കണമെന്നും ലാലുവിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വൃക്കരോഗത്തിന് പുറമെ ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ വിവിധ ആരോഗ്യപ്രശ്നങ്ങളും ലാലു നേരിടുന്നുണ്ട്. വൃക്കകളുടെ പ്രവർത്തനം 25 ശതമാനമായി കുറഞ്ഞു.

K editor

Read Previous

‘ഭാരത് ജോഡോ യാത്ര’ കോൺഗ്രസിന്റെ ആഭ്യന്തരകാര്യമെന്ന് യച്ചൂരി

Read Next

ചൈനീസ് ലോൺ ആപ്പ് കേസ്; വിവിധ കമ്പനികളുടെ അക്കൗണ്ടിലെ പണം മരവിപ്പിച്ച് ഇഡി