തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നൽകണം: ഹൈക്കോടതി

കൊച്ചി: തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നൽകണമെന്ന് ഹൈക്കോടതി. കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ നിർദ്ദേശം. ഡി.ജി.പി പുറത്തിറക്കിയ സർക്കുലറിലെ നിർദേശങ്ങൾ നടപ്പാക്കണമെന്നും കോടതി പറഞ്ഞു. കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.

നായ്ക്കളെ കൊല്ലുന്നത് സാക്ഷര കേരളത്തിന് യോജിച്ചതല്ലെന്ന് അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ കോടതിയിൽ വാദിച്ചു. തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരെ നടപടിയെടുക്കാൻ പോലീസിന് നിർദേശം നൽകണം. തെരുവുനായ്ക്കളുടെ ശല്യം രാജ്യത്തുടനീളം വ്യാപകമാണെന്നും അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ കോടതിയിൽ വാദിച്ചു. 

K editor

Read Previous

‘ഓപ്പറേഷന്‍ സരള്‍ രാസ്ത’; സംസ്ഥാനത്തെ റോഡുകളില്‍ വ്യാപക പരിശോധന

Read Next

സമരം ചെയ്യുന്നവര്‍ ശമ്പളം വാങ്ങാമെന്ന് കരുതേണ്ടെന്ന് ആന്റണി രാജു