ആംബുലൻസ് കാറിനിടിച്ച് യുവതിക്ക് പരിക്ക്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ആംബുലൻസ്  കാറിലിടിച്ച് കാറോടിച്ചിരുന്ന യുവതിക്ക് പരിക്കേറ്റെന്ന പരാതിയിൽ ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സെടുത്തു. മാവുങ്കാൽ- പാണത്തൂർ ജംഗ്ഷനിൽ സെപ്തംബർ 13-ന് നടന്ന അപകടത്തിലാണ് മടിക്കൈ അടുക്കത്ത് പറമ്പ് അത്തിക്കാൽ ഹൗസിൽ രഞ്ജിനി നാരായണന് 39, പരിക്കേറ്റത്.

രഞ്ജിനി ഓടിച്ചിരുന്ന കെ.എൽ.60. എൻ 7219 നമ്പർ കാറിൽ കെ.എൽ. 60.ആർ 0102 നമ്പർ ആംബുലൻസിടിച്ചാണ് അപടമുണ്ടായത്. ആംബുലൻസോടിച്ചിരുന്നയാൾക്കെതിരെയാണ് ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സെടുത്തത്.

LatestDaily

Read Previous

കെഎസ്ആർടിസി  നന്നാക്കാൻ കേരളം കർണ്ണാടകയെ പഠിക്കുന്നു

Read Next

അട്ടപ്പാടി മധു വധക്കേസ്; സാക്ഷിയുടെ കാഴ്ച പരിശോധിച്ച ഡോക്ടറെ നാളെ വിസ്തരിക്കും