ഭാരവാഹിപ്പടയ്ക്കെതിരെ കോൺഗ്രസിൽ പടയൊരുക്കം

ചെറുവത്തൂർ: ഡിസിസി പ്രസിദ്ധീകരിച്ച ചെറുവത്തൂർ മണ്ഡലം കോൺഗ്രസ് ഭാരവാഹി
പട്ടികയ്ക്കെതിരെ പാർട്ടിക്കുള്ളിൽ അതൃപ്തി. കഴിഞ്ഞ ദിവസം ഡിസിസി
പ്രസിദ്ധീകരിച്ച ഭാരവാഹിപ്പട്ടികയിൽ എ വിഭാഗത്തിന് മതിയായ പ്രാതിനിത്യം
ലഭിക്കാത്തതാണ് കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമായത്.

സംഘടനാ പ്രവർത്തനത്തിൽ സജീവമല്ലാത്തവരെ ചെറുവത്തൂർ മണ്ഡലം കോൺഗ്രസ്
കമ്മിറ്റിയുടെ സെക്രട്ടറിമാരായി നിയമിച്ചതിനെതിരെയാണ് ചെറുവത്തൂർ മണ്ഡലം
കോൺഗ്രസ് കമ്മിറ്റിയിൽ ഭിന്നത മൂർച്ഛിച്ചത്. റിട്ടയേഡ് അധ്യാപകൻ
കെ.കെ.കുമാരൻ, ചെറുവത്തൂരിലെ സ്റ്റുഡിയോ ഉടമ കെ.ഉദ്ദേശ് കുമാർ,
കണ്ണങ്കൈയിലെ ബാബു, മയ്യിച്ചയിലെ കൃഷ്ണൻ എന്നിവരെയാ3ണ് മണ്ഡലം
സെക്രട്ടറിമാരായി നിയോഗിച്ചത്.

കോൺഗ്രസ് എ ഗ്രൂപ്പ് നേതാവ് വി.നാരായണന്റെ നേതൃത്വത്തിലുള്ളസംഘമാണ്
ഡിസിസി തീരുമാനത്തിനെതിരെ പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയത്. മുതിർന്ന
കോൺഗ്രസ് നേതാക്കളായ അച്ചു, തുരുത്തിയിലെ പി.ചന്തൻ, കടവത്ത് നാരായണൻ
എന്നിവരെ ഭാരവാഹി പട്ടികയിൽ നിന്നും ഒഴിവാക്കിയതിൽ കോൺഗ്രസിന്റെ ശക്തി
കേന്ദ്രമെന്നറിയപ്പെടുന്ന അച്ചാംതുരുത്തിയിലും പ്രതിഷേധം ശക്തമാണ്.

െചറുവത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നിയന്ത്രണം കോൺഗ്രസ് ഐ വിഭാഗം
നേതാവും കെ.പി.സി.സി നിർവ്വാഹക സമിതിയംഗവുമായ പി.കെ.ഫൈസൽ, ഡിസിസി ജനറൽ സെക്രട്ടറി കെ.വി സുധാകരൻ എന്നിവരുടെ കൈയ്യിലാണ്. ഇവർ മണ്ഡലം ഭാരവാഹി നിർണ്ണയത്തിൽ ഇടപെട്ടെന്നാണ് എതിർഗ്രൂപ്പിന്റെ ആക്ഷേപം.
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ
നിർണ്ണയിക്കുന്നതിലും ഐ വിഭാഗം ഇടപെട്ടാൽ നിലവിൽ 3 സീറ്റുള്ള ചെറുവത്തൂർ
പഞ്ചായത്തിൽ ഒരു സീറ്റു പോലും കിട്ടില്ലെന്നാണ് മുതിർന്ന കോൺഗ്രസ്
നേതാക്കളും കോൺഗ്രസ് പ്രവർത്തകരും പറയുന്നത്.

LatestDaily

Read Previous

പാമ്പുകടിയേറ്റ മാധ്യമപ്രവർത്തകയ്ക്ക് ജില്ലാ ആശുപത്രിയിൽ ചികിൽസ ലഭിച്ചില്ല

Read Next

ബാലലൈംഗികത വിറ്റു കാശാക്കുന്നവർ