ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം : ബഫർ സോൺ വിഷയത്തിൽ ഉടൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. വിരമിച്ച ജഡ്ജി അധ്യക്ഷനായാണ് സമിതി രൂപീകരിക്കുക. വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർ സമിതിയിൽ അംഗങ്ങളായിരിക്കും.
സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജിക്ക് പകരം വ്യക്തത തേടിയുള്ള ഹർജിയാണ് കേന്ദ്രസർക്കാർ നൽകിയത്. ഡ്രോൺ അല്ലെങ്കിൽ ഉപഗ്രഹം ഉപയോഗിച്ച് സർവേ നടത്തി അതിർത്തി നിർണയം സംബന്ധിച്ച റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കാനും സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ബഫർ സോണ് വിഷയത്തിൽ വിദഗ്ധ സമിതി രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
ഏഴംഗ വിദഗ്ധ സമിതി രൂപീകരിക്കുമെന്നാണ് വിവരം. മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തിയാലുടൻ ഇതുമായി ബന്ധപ്പെട്ട ഫയലുകളിൽ തീരുമാനമെടുക്കും. നിർണായക മേഖലകൾ നേരിട്ട് പരിശോധിച്ച ശേഷം സമിതി റിപ്പോർട്ട് തയ്യാറാക്കും. മലയോര കർഷകരിൽ നിന്ന് നേരിട്ട് വിവര ശേഖരണവും നടത്തും.