ഡൽഹി മദ്യനയ അഴിമതി കേസ് ; രാജ്യവ്യാപക റെയ്ഡ് നടത്തി ഇ.ഡി

ന്യൂഡല്‍ഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഇഡിയുടെ രാജ്യവ്യാപക റെയ്ഡ്. ഇതിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ബിജെപിയെ വെല്ലുവിളിച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം രാജ്യത്തിന്‍റെ പുരോഗതിക്ക് തടസ്സമാണെന്നും കെജ്രിവാൾ പറഞ്ഞു.

ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് ഉൾപ്പെടെ 40 സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്‍റ് ഒരേ സമയം റെയ്ഡ് ആരംഭിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്.

അതേസമയം, മദ്യ അഴിമതി കേസിലെ ഒൻപതാം പ്രതി അമിത് അറോറയുടെ ഒളിക്യാമറ വെളിപ്പെടുത്തലുകൾ പുറത്തുവിട്ട ബിജെപി, ദൃശ്യങ്ങൾ സിബിഐക്ക് കൈമാറണമെന്ന് അരവിന്ദ് കെജ്രിവാൾ വെല്ലുവിളിച്ചു.

K editor

Read Previous

ഗവേഷണഫലം ഉത്പന്നങ്ങളും സേവനങ്ങളുമാക്കാൻ സർവകലാശാലകളിൽ കേന്ദ്രങ്ങൾ വരുന്നു

Read Next

ബഫര്‍ സോണ്‍ വിഷയത്തില്‍ ഉടൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍