ബാല ലൈംഗികത പകർത്തിയ മൂന്നുപേർ റിമാന്റിൽ നിരവധി മൊബൈൽ ഫോണുകൾ പിടികൂടി

കാഞ്ഞങ്ങാട്: ഇന്റർനെറ്റിൽ കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും
തെരയുന്നവർക്കെതിരെ ജില്ലയിൽ ഇന്നലെ നടന്ന റെയ്ഡിൽ 2 പേർ അറസ്റ്റിൽ.
ജില്ലയിൽ മഞ്ചേശ്വരം മുതൽ ചന്തേര വരെയുള്ള പോലീസ് സ്റ്റേഷനുകളിൽ നടത്തിയ
പരിശോധനയിൽ നിരവധി ഫോണുകളും പിടിച്ചെടുത്തു.

ഏഡിജി.പി, മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരമാണ് ബാല ലൈംഗികത
തെരയുന്നവർക്കെതിരെ ഇന്നലെ സംസ്ഥാനത്തുടനീളം റെയ്ഡ് നടത്തിയത്.
കാസർകോട് ജില്ലയിൽ വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും,
ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും രണ്ട് പേരെ പോലീസ് അറസ്റ്റ്
ചെയ്തിട്ടുണ്ട്.

വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാലനടുക്കത്ത് താമസിക്കുന്ന
യൂസഫിന്റെ മകൻ മഷ്റൂഖ് 22, ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിൽ ബദിയടുക്ക
രാമചെട്ട്യയാരുടെ മകൻ കെ. ശ്രീധര 57, എന്നിവരെയാണ് ഇന്റർനെറ്റിൽ
ബാലലൈംഗിക ദൃശ്യങ്ങൾ തെരഞ്ഞതിന് പോലീസ് അറസ്റ്റ് ചെയ്തത്.

ഇരുവർക്കുമെതിരെ പോക്സോ നിയമം ചുമത്തി കേസെടുത്തു. ഇരുവരെയും കോടതി
റിമാന്റ് ചെയ്തു. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ കനകപ്പാടിയിൽ താമസിക്കുന്ന 28 കാരന്റെ മൊബൈൽ ഫോൺ പോലീസ് പരിശോധിക്കാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ അണങ്കൂർ കൊല്ലമ്പാടിയിൽ താമസിക്കുന്ന നൂറുദ്ദീന്റെ 20, ഫോൺ കാസർകോട് പോലീസ് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു.

ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പൊവ്വൽ മസ്തിക്കുണ്ടിലെ മുല്ലക്കോയ
തങ്ങളുടെ മകൻ സയ്യിദ് സൈനുദ്ദീൻ .കെ.പിയുടെ ലാപ്പ്ടോപ്പ് പോലീസ്
പിടിച്ചെടുത്തു. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പിരിധിയിൽ മിയാപ്പദവിൽ
നിന്നും 2 മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്തു.
അമ്പലത്തറ, നീലേശ്വരം, ചീമേനി, ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട്, ചന്തേര
പോലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ പ്രത്യേക പരിശോധയിൽ കേസുകളൊന്നും
റിപ്പോർട്ട് ചെയ്തിട്ടില്ല.

ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവാവിന്റെ ഫോണും പോലീസ് നിരീക്ഷണത്തിലാണ്. യുവാവ് ഇപ്പോൾ എറണാകുളത്താണ്.
ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ കൊവ്വൽസ്റ്റോർ, പടന്നക്കാട്
എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 2 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായി
ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ.പി. ഷൈൻ പറഞ്ഞു.

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെ ചുമതല വഹിക്കുന്ന പോലീസ്
ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലാണ് ഇന്നലെ ഒരേ സമയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോലീസ് റെയ്ഡ് നടത്തിയത്.
ഇന്റർനെറ്റിൽ കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ തെരയുന്നവരെയാണ്
സംസ്ഥാനത്തുടനീളം പോലീസ് വലയിലാക്കിയത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പിരിധിയിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ
ഫോണുകളും ലാപ്പ്ടോപ്പുകളും ഫോറൻസിക്ക് പരിശോധനയ്ക്ക് പോലീസിലെ സൈബർ
വിഭാഗത്തിന് കൈമാറും.

മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ചെമ്പിരിക്കയിൽ നിന്നും രണ്ട്
മൊബൈൽ ഫോണുകൾ പോലീസ് ഇന്നലെ പിടിച്ചെടുത്തു.
ഓപ്പറേഷൻ പി. ഹണ്ട് എന്ന് പേരിലാണ് ഇന്നലെ സംസ്ഥാനത്തുടനീളം പ്രത്യേക
പരിശോധന നടന്നത്. ഇന്റർനെറ്റിൽ ബാല ലൈംഗികത തെരയുന്നവർക്കെതിരെ സംസ്ഥാന പോലീസ് നടപടി കർശ്ശനമാക്കിയതിന്റെ ഭാഗമായാണ് ഇന്നലെ സംംസ്ഥാനത്തുടനീളം റെയ്ഡ് നടന്നത്.

ഓപ്പറേഷൻ പി. ഹണ്ടിന്റെ ഭാഗമായി ചീമേനി പോലീസ് ഇൻസ്പെക്ടർ അനിൽകുമാർ
അറസ്റ്റ് ചെയ്ത ചെറുവത്തൂർ തിമിരി നാലിലാങ്കണ്ടത്തെ കുഞ്ഞിരാമന്റെ മകൻ
സി. രാഗേഷിനെയും 32, ഹൊസ്ദുർഗ്ഗ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

LatestDaily

Read Previous

നാട്ടിലിറങ്ങി ഭീതി പരത്തിയ കോവിഡ് രോഗിയെ പോലീസ് പിടികൂടി ആശുപത്രിയിലാക്കി വീണ്ടും ചാടിയ ടൈലർ കസ്റ്റഡിയിൽ

Read Next

പാമ്പുകടിയേറ്റ മാധ്യമപ്രവർത്തകയ്ക്ക് ജില്ലാ ആശുപത്രിയിൽ ചികിൽസ ലഭിച്ചില്ല