ഐഫോണ്‍ 14 യുഎഇ വിപണിയിൽ അവതരിപ്പിച്ചു

യു.എ.ഇ: ഐഫോൺ 14 യുഎഇ വിപണിയിൽ അവതരിപ്പിച്ചു. ദുബായ് മാളിലെ ഷോറൂമിൽ നൂറുകണക്കിന് ആളുകളാണ് പുതിയ പതിപ്പ് വാങ്ങാൻ ഒഴുകിയെത്തിയത്. രാവിലെ എട്ട് മണിയോടെ ഷോറൂമിന് പുറത്ത് ഉപഭോക്താക്കളുടെ നീണ്ട നിരയാണ് കണ്ടത്.

ഐഫോണിന്‍റെ ഓരോ പുതിയ പതിപ്പ് ഇറങ്ങുമ്പോഴും സ്വന്തമാക്കുന്ന പലരും ഇത്തവണയും പതിവ് തെറ്റിച്ചില്ല. ദുബായിലെ ഒരു മാധ്യമ കമ്പനിയിൽ ഐടി മാനേജരായി ജോലി ചെയ്യുന്ന അബ്ദുൾ റഫീഖ് 256 ജിബി വീതമുള്ള രണ്ട് ഐഫോൺ പ്രോകളാണ് വാങ്ങിയത്.

റിസർവേഷൻ ലഭിക്കാത്തവരിൽ പലരും വൈകിട്ട് നാല് മണിയോടെ ദുബായ് മാളിൽ എത്തിയിരുന്നു. ഒന്നിലധികം ഐഫോണുകൾ വാങ്ങാൻ വന്ന നിരവധി പേരുണ്ട്.

Read Previous

വിവാദ ബസ് സ്റ്റോപ്പ് പൊളിച്ചു ; ശ്രീകാര്യത്ത് ഇനി ജെന്‍ഡര്‍ ന്യൂട്രല്‍ ബസ് സ്റ്റോപ്പ്

Read Next

ഇങ്ങനെപോയാല്‍ കറന്‍സിയിലും ഗാന്ധിജി മാറി മോദി വരും; കെ.ടി രാമറാവു