തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷാർ‍ഹമെന്ന് ഡിജിപിയുടെ സർക്കുലർ

തിരുവനന്തപുരം: തെരുവുനായ്ക്കളെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യുന്നത് ശിക്ഷാർഹമാണെന്ന് ഡി.ജി.പിയുടെ സർക്കുലർ. അത്തരം പ്രവർത്തനങ്ങളിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കാൻ അവബോധം സൃഷ്ടിക്കണം. തെരുവുനായ്ക്കളുടെ ആക്രമണം ശ്രദ്ധയിൽപ്പെട്ടാൽ നാട്ടുകാർ അറിയിക്കണമെന്നും സർക്കുലറിൽ പറയുന്നു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സർക്കുലർ പുറത്തിറക്കിയത്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഡി.ജി.പിക്ക് നിർദ്ദേശം നൽകിയിരുന്നു. വിഷം ഉള്ളിൽ ചെന്നാണ് ഇവ മരിച്ചതെന്നാണ് കരുതുന്നത്.

K editor

Read Previous

ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന ഹര്‍ജികളില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്  

Read Next

തെരുവുനായ ഭീഷണി; തോക്കുമായി കുട്ടികളെ അകമ്പടി സേവിച്ച് രക്ഷിതാവ്