ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ വളർന്നുവെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഹിന്ദി വിവേക് മാഗസിൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 1991 ലെ സാമ്പത്തിക പരിഷ്കാരങ്ങൾ പൂർത്തിയായിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. കോൺഗ്രസിന്റെ എല്ലാ പരിഷ്കാരങ്ങളും പകുതി വേവിച്ച നിലയിലാണ്. അടൽ ബിഹാരി വാജ് പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അടിസ്ഥാന സൗകര്യവികസനത്തിനും ടെലികോമിനും ഊന്നൽ നൽകിയതായി ധനമന്ത്രി പറഞ്ഞു. ജി.എസ്.ടി പോലുള്ള വലിയ പരിഷ്കാരങ്ങൾ നടപ്പാക്കിയത് നരേന്ദ്ര മോദി സർക്കാരാണ്. മോദി സർക്കാർ സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ മാറ്റങ്ങൾ കൊണ്ടുവന്നു. ഗ്യാസ് കണക്ഷനുകളും എൽഇഡി ലൈറ്റുകളും ഇപ്പോൾ വ്യാപകമായി ലഭ്യമാണ്. ജനങ്ങൾക്ക് നേരിട്ടുള്ള പണ കൈമാറ്റ പദ്ധതി നടപ്പാക്കിയതോടെ കുറഞ്ഞത് 2 ട്രില്യൺ രൂപയെങ്കിലും തെറ്റായ കൈകളിൽ എത്തുന്നത് തടഞ്ഞതായി നിർമ്മല സീതാരാമൻ പറഞ്ഞു.