കാഞ്ഞങ്ങാട്: പാചക ഗ്യാസ് ചോർന്ന് തീപിടിച്ച് പൊള്ളലേറ്റ് ഗുരുതരനിലയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
മാലോം പറമ്പയിലെ ജോസിന്റെ ഭാര്യ നടയിൽ ട്രീസയാണ് 65, ഇന്ന് രാവിലെ കോഴിക്കോട് മിംസ് ആശുപത്രിയിൽ മരണപ്പെട്ടത്.
സെപ്തംബർ 29-ന് രാവിലെ 6 മണിയോടെ പറമ്പയിലെ വീട്ടിലാണ് അപകടം. പാചക വാതക സിലിണ്ടറിൽ നിന്ന് വാതകം ചോർന്നതറിയാതെ ലൈറ്റർ കത്തിച്ചപ്പോൾ ദേഹത്ത് തീ പടർന്നു പിടിക്കുകയായിരുന്നു.
85 ശതമാനവും പൊള്ളലേറ്റ നിലയിൽ ചികിത്സയിലായിരുന്നു. ചിറ്റാരിക്കാൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മക്കൾ: ദീപ, ബിനു. മരുമക്കൾ: അപ്പച്ചൻ, ഡൽസി. സഹോദരങ്ങൾ: പീറ്റർ, ജോസഫ് ( റിട്ട: എസ്.ഐ. കാഞ്ഞങ്ങാട്), ബാബു, മിനി.