ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ആലപ്പുഴയിൽ ഭാരത് ജോഡോ യാത്രയുടെ പര്യടന ദിവസങ്ങളിൽ ദേശീയപാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ദിവസം മുതൽ 20 വരെ വലിയ ചരക്ക് വാഹനങ്ങൾ വഴിതിരിച്ചുവിടും. തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിലറുകളും കണ്ടെയ്നറുകളും അങ്കമാലിയിൽ നിന്ന് തിരിഞ്ഞുപോകണം. വൈറ്റില, കുണ്ടന്നൂർ ഭാഗത്തുനിന്നുള്ള കണ്ടെയ്നറുകളും ടാങ്കറുകളും തൃപ്പൂണിത്തുറ വഴി പോകണം.
ഭാരത് ജോഡോ യാത്രയ്ക്ക് പുറമെ ഗുജറാത്തിൽ നിന്ന് അരുണാചൽ പ്രദേശിലേക്കുള്ള അടുത്ത യാത്രയും കോണ്ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത വർഷം ആദ്യം യാത്ര ആരംഭിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് കൊല്ലത്ത് പറഞ്ഞു.
കന്യാകുമാരി മുതൽ കശ്മീർ വരെ 150 ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. പടിഞ്ഞാറ് ഗുജറാത്തിൽ നിന്ന് കിഴക്ക് അരുണാചൽ പ്രദേശ് വരെയാണ് യാത്ര. ഭാരത് ജോഡോ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്നും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും ജയറാം രമേശ് പറഞ്ഞു.