ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദോഹ: ഖത്തർ പുതിയ ദേശീയ ചിഹ്നം പുറത്തിറക്കി. ഖത്തർ നാഷണൽ മ്യൂസിയത്തിൽ നടന്ന ചടങ്ങിലാണ് പുതിയ ചിഹ്നം അനാച്ഛാദനം ചെയ്തത്.
1966 മുതൽ 2022 വരെ ഖത്തറിന്‍റെ ദേശീയ ചിഹ്നത്തിന്‍റെ പരിണാമം കാണിക്കുന്ന വീഡിയോ സർക്കാർ കമ്മ്യൂണിക്കേഷൻസ് ഓഫീസ് ട്വിറ്ററിൽ പങ്കുവച്ചു. “നമ്മുടെ ഭൂതകാലം നമ്മുടെ വർത്തമാനകാലത്തെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു. ഖത്തർ സംസ്ഥാനത്തിന്‍റെ ദേശീയ ചിഹ്നത്തിന്‍റെ യാത്ര നമ്മുടെ ഭാവിയിലേക്ക് നോക്കുമ്പോൾ പൈതൃകം കാത്തുസൂക്ഷിക്കുന്നതിന്‍റെ തെളിവാണ്,” എന്ന് വീഡിയോയ്ക്ക് അടിക്കുറുപ്പായി നൽകി.