മത്സ്യവില കുത്തനെ ഇടിഞ്ഞു; പിടയ്ക്കുന്ന മീനെത്തി

കാഞ്ഞങ്ങാട്: പിടയ്ക്കുന്ന മീനുമായി കടലോരം സജീവമായതോടെ വിലയിലും കുത്തനെ ഇടിവുണ്ടായി.
ലോക്ക്ഡൗൺ കാലത്തും അതിനുശേഷവും വിഷാംശം കലർന്ന മത്സ്യമായിരുന്നു വിപണിയിലെത്തിയിരുന്നതെങ്കിൽ, നല്ല പെടപെടക്കുന്ന മത്സ്യമാണ് ഇപ്പോൾ മാർക്കറ്റുകൾ കീഴടക്കിയിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുണ്ടായതോടെയാണ് കടൽ സജീവമായത്.

മത്സ്യബന്ധനത്തിനിറങ്ങുന്ന ചെറുകിട വ്യാപാരികൾക്കിപ്പോൾ സാമാന്യം നല്ല കോളാണ്.
വെറും കൈയ്യോടെ കടലിൽ നിന്നും മടങ്ങേണ്ടാത്ത അവസ്ഥ.
രാസ പദാർത്ഥം കലർന്ന മത്സ്യങ്ങൾക്ക് മാസങ്ങൾക്ക് മുമ്പുള്ള വിലയുടെ നാലിൽ ഒന്ന് മാത്രമെ ഇപ്പോഴുള്ളു.


സാധാരണക്കാരന്റെ മീനായ മത്തിവില കിലോ 400-ന് മുകളിൽ വരെയെത്തിയിരുന്നുവെങ്കിലിപ്പോൾ,  മത്തിവില 100-ൽ താഴെയാണ്.
അയല, കറ്റ്ല, ചെമ്മീൻ മറ്റ് ചെറുമീനുകൾക്കും, അയക്കൂറ, ആവോലി പോലുള്ള മത്സ്യങ്ങൾക്കും വലിയ വിലകുറവാണുള്ളത്.
വില കുറവിനൊപ്പം  നല്ല നാടൻ മത്സ്യം ലഭിക്കുന്നതാണ് ഏറ്റവും വലിയ ആശ്വാസം.  മീനാപ്പീസ്, അഴിത്തല ബോട്ട്ജെട്ടിയിലും മടക്കര തുറമുഖവും സജീവമായി.

Read Previous

കരാറുകാരൻ മുങ്ങി; നാലരക്കോടിയുടെ 4 നില ഒപി കെട്ടിടം അനിശ്ചിതത്വത്തിൽ

Read Next

എക്സൈസ് സംഘത്തെ ഇടിച്ചു തെറിപ്പിച്ച വാഹനം കസ്റ്റഡിയിൽ; പ്രതി കീഴടങ്ങി