ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: അഖിലേന്ത്യാ ഐ.ടി.ഐ ട്രേഡ് ടെസ്റ്റിന്‍റെ ഫലം പ്രഖ്യാപിച്ചപ്പോൾ കേരളത്തിലെ കുട്ടികൾക്ക് വൻ വിജയം. 76 പരിശീലന പദ്ധതി ട്രേഡുകളിൽ 54 എണ്ണത്തിലും കേരളത്തിൽ നിന്നുള്ള കുട്ടികളാണ് ഒന്നാമതെത്തിയത്. സംസ്ഥാനത്ത് പരീക്ഷയെഴുതിയ 50000 ഉദ്യോഗാർത്ഥികളിൽ 92 ശതമാനവും വിജയിച്ചുവെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
അഖിലേന്ത്യാ റാങ്ക് ജേതാക്കളുടെ പട്ടികയിൽ പുരുഷവിഭാഗത്തിൽ 75 ട്രെയിനികളും വനിതാവിഭാഗത്തിൽ 82 ട്രെയിനികളുമുണ്ട്. ഇതിൽ 13 ട്രേഡുകളിലായി പുരുഷവിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും റാങ്കുകളും വനിതാ വിഭാഗത്തിൽ 16 ട്രേഡുകളിൽ ഒന്നും രണ്ടും മൂന്നും റാങ്കുകളും കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ കരസ്ഥമാക്കി. വിജയികളെ മന്ത്രി അഭിനന്ദിച്ചു.
കഴക്കൂട്ടത്തെ സർക്കാർ വനിതാ ഐ.ടി.ഐയിൽ സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്) പൂർത്തിയാക്കി 600 ൽ 600 മാർക്ക് നേടിയ അനീഷയ്ക്ക് ‘ടോപ്പർ എമങ് ദി ടോപ്പേഴ്‌സ്’ അവാർഡ് ലഭിച്ചു. അനീഷ, കോഴിക്കോട് ഗവ.വനിതാ ഐ.ടി.ഐയിലെ കെ.പി. ശിശിരാബാബു, മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ നാഷണൽ റാങ്ക് ജേതാവ് അഭിനന്ദാ സത്യൻ, ഇവരുടെ മാതാപിതാക്കൾ എന്നിവരെ ന്യൂഡൽഹിയിലെ എ.ഐ.സി.ടി.ഇ. ഓഡിറ്റോറിയത്തിൽ 17-ന് നടക്കുന്ന പ്രധാനമന്ത്രിയുടെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഈ ചടങ്ങിലാണ് സർട്ടിഫിക്കറ്റ് വിതരണം.